പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യം ശക്തമാക്കി രാഹുല്‍ ഈശ്വര്‍. പുരുഷന്മാര്‍ക്ക് പോകാന്‍ ഒരു സ്‌പേസ് വേണമെന്നും നിരവധി വ്യാജ പരാതികള്‍ ഉയരുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇതിനെതിരെ നടപടി വേണമെന്നും പുരുഷ കമ്മീഷനില്‍ ഒരു വനിതാ അംഗം കൂടി ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
‘വനിതാ കമ്മീഷന് ബദലോ എതിരോ അല്ല പുരുഷ കമ്മീഷന്‍. പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ്. പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമാണ് കമ്മീഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി പാനലില്‍ വേണം. നമ്മുടെ അച്ഛന്, സഹോദരന്, മകന്, സുഹൃത്തിന് വേണ്ടി’ എന്നതാണ് പുരുഷ കമ്മീഷന്റെ ടാഗ് ലൈന്‍’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
നടി ഹോണി റോസിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. കമ്മീഷന്‍ ഫോര്‍ മെന്‍ ഇവിടെ ആവശ്യമുണ്ടെന്നും തന്നെപ്പോലൊരാള്‍ പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടില്‍ നിന്ന് ആയതുകൊണ്ട് സപ്പോര്‍ട്ട് ചെയ്യാനാളുണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
സാധാരണക്കാരനായ ഒരാള്‍ക്ക് പക്ഷേ അങ്ങനെയല്ല. അയാള്‍ മാനസികമായി തകര്‍ന്നുപോകും. സപ്പോര്‍ട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെന്‍സ് കമ്മീഷന്‍ വേണ്ടതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
The post പുരുഷന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ വേണം; ആവശ്യം ശക്തമാക്കി രാഹുൽ ഈശ്വർ appeared first on ഇവാർത്ത | Evartha.
മലപ്പുറം മമ്പാട് കാട്ടുപൊയിലിൽ ആൾ ഒഴിഞ്ഞ സ്ഥലത്തു നിന്നും കുഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെടുത്തതായി റിപ്പോർട്ട്. പിവിസി പൈപ്പിൽ സൂക്ഷിച്ച നിലയിലാണ് വടിവാളുകൾ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വടിവാളുകൾ തുരുമ്പ് എടുത്ത നിലയിലാണ്.
4 വർഷമെങ്കിലും പഴക്കമുള്ള വടിവാളുകളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 58 സെന്റിമീറ്റർ വരെ നീളമുള്ള വടിവാളുകളാണ് ഇത്. കുട്ടികൾ കളിക്കാൻ മൈതാനം ഉണ്ടാക്കാൻ തൂമ്പ കൊണ്ട് കിളക്കുമ്പോൾ പിവിസി പൈപ്പിൽ തട്ടുകയായിരുന്നു. ഇത് തുറന്ന് നോക്കിയപ്പോഴാണ് വടിവാൾ കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം.
പോലീസ് സ്ഥലത്ത് എത്തി വടിവാളുകൾ കസ്റ്റഡിയിൽ എടുത്തു. നിലമ്പൂർ പോലീസ് കേസും എടുത്തിട്ടുണ്ട്. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
The post കളിക്കാൻ മൈതാനം ഉണ്ടാക്കാൻ കുട്ടികൾ തൂമ്പ കൊണ്ട് കിളച്ചു; മണ്ണിനടിയിൽ നിന്നും കിട്ടിയത് വടിവാളുകൾ appeared first on ഇവാർത്ത | Evartha.
ഇന്ത്യന്‍ സഞ്ചാരികള്‍ രാജ്യത്തെ നാണംകെടുത്തിയെന്ന് പരാതി. തായ്‌ലന്‍ഡ് പട്ടായ ബീച്ചില്‍ മൂത്രമൊഴിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ ചിത്രങ്ങള്‍ വൈറല്‍ ആയതോടെയാണ് ഇവര്‍ രാജ്യത്തെ നാണംകെടുത്തിയ പരാതിയും ഉയര്‍ന്നത്.
തിരക്കേറിയ വൈകുന്നേരം പട്ടായ ബീച്ചിലാണ് ഇന്ത്യക്കാര്‍ മൂത്രം ഒഴിക്കുന്നത്. പ്രദേശവാസികളാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത്.ഇതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
വിനോദ സഞ്ചാരത്തിനായി എത്തുമ്പോള്‍ ആ ദേശത്തെ സംസ്കാരം സ്വീകരിക്കണം എന്ന ഉപദേശമാണ് മിക്കവരും നല്‍കിയത്. ഇനിയെങ്കിലും സ്വന്തം രാജ്യത്തെ നാണംകെടുത്തരുതെന്നും ചൂണ്ടിക്കാട്ടി പലരും കമന്റുകള്‍ പോസ്റ്റുചെയ്തിട്ടുണ്ട്.
The post പട്ടായ ബീച്ചില്‍ മൂത്രമൊഴിച്ച് ഇന്ത്യന്‍ സഞ്ചാരികള്‍; രാജ്യത്തെ നാണം കെടുത്തിയെന്ന വിമര്‍ശനം ശക്തം appeared first on ഇവാർത്ത | Evartha.
ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം സിനിമാ ലോകത്തെയാകം ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചയായിരുന്നു താരത്തിന്റെ വീട്ടില്‍ മോഷണം ശ്രമമുണ്ടാകുന്നതും തടയാന്‍ ശ്രമിച്ച സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുന്നതും. മുംബൈയിലെ വസതിയില്‍ വച്ചാണ് താരത്തിനെതിരെ ആക്രമണമുണ്ടാകുന്നത്.
രാത്രി 2.30 ഓടെയായിരുന്നു സംഭവം. ഉടനെ തന്നെ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; വീട്ടിലെ മോഷണം തടയുന്നതിനിടെയാണ് സംഭവം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. തന്‌റെ കരിയറില്‍ നിന്നും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സെയ്ഫ് അലി ഖാന്‍ അതിസമ്പന്നനാണ്.
സിനിമയിലെത്തും മുമ്പ് തന്നെ ധനികനായിരുന്നു സെയ്ഫ് അലി ഖാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1200 കോടിയാണ് സെയ്ഫിന്റെ സ്വത്ത്. ഭാര്യയായ നടി കരീന കപൂറിന്റെ സ്വത്ത് 485 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമകളില്‍ മാത്രമല്ല വെബ് സീരീസുകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് സെയ്ഫ് അലി ഖാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്കായി സെയ്ഫ് അലി ഖാന്‍ വാങ്ങുന്ന പ്രതിഫലം പത്ത് മുതല്‍ പതിനഞ്ച് കോടി വരെയാണ്.
പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അഞ്ചു കോടിയാണ് താരത്തിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിയാനയിലെ രാജകുടുംബത്തിലെ അംഗമാണ് സെയ്ഫ് അലി ഖാന്‍. ഹരിയാനയിലുള്ള പട്ടൗഡി കൊട്ടാരത്തിന്റെ മൂല്യം 800 കോടിയാണ്. പത്ത് എക്കറിലായ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റും 150 മുറികളുള്ള കൊട്ടരവും അടങ്ങുന്നതാണ് ഇബ്രാഹിം കോട്ടി എന്നറിയപ്പെടുന്ന ആ ഭൂമി. 1900 കളുടെ തുടക്കത്തില്‍ നിര്‍മ്മിച്ച കൊട്ടാരം പാരമ്പര്യമായി സെയ്ഫിലേക്ക് എത്തിച്ചേരുകയായിരുന്നു.
അതേസമയം 2005 മുതല്‍ 2014 വരെ കൊട്ടാരം നീംറാണ ഹോട്ടല്‍ ഗ്രൂപ്പിന് ലീസിന് നല്‍കിയിരിക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കിയാണ് സെയ്ഫ് തന്റെ കൊട്ടാരം തിരിച്ചു പിടിക്കുന്നത്. ”എനിക്ക് പാരമ്പര്യമായി കിട്ടേട്ട വീട് സിനിമയില്‍ നിന്നുമുള്ള പണം നല്‍കി വാങ്ങേണ്ടി വന്നു. ഭൂതകാലത്തിന്റെ പേരും പറഞ്ഞ് ജീവിക്കാനാകില്ല” എന്നൊരു അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞിട്ടുണ്ട്.
നിരവധി സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട് പട്ടൗഡി പാലസില്‍. വീര്‍ സാര, മംഗള്‍ പാണ്ഡെ, താണ്ഡവ്, ഈറ്റ് പ്രേ ലവ് തുടങ്ങിയ സിനിമകള്‍ ഇവിടെയാണ് ചിത്രീകരിച്ചത്..
The post പട്ടൗഡി കൊട്ടാരം, 1200 കോടിയുടെ സ്വത്ത്; സെയ്ഫിന്റെ സിനിമയെ വെല്ലും രാജകീയ ജീവിതം appeared first on ഇവാർത്ത | Evartha.
ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.
The post ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ; മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ appeared first on ഇവാർത്ത | Evartha.
എയർ കേരളയുടെ ആദ്യ സർവീസ് ജൂണിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും. കൊച്ചി വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി എയർ കേരള ചെയർമാൻ അഫി അഹമദ് പ്രഖ്യാച്ചു. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കണോമിക് സീറ്റുകളായിരിക്കും.
ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങളാണ് സർവീസ് നടത്തുക. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് നടത്തുന്നത്. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ പറഞ്ഞു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു.
പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ആദ്യത്തേത് ഏപ്രിലിൽ കൊച്ചിയിലെത്തും. വിമാന ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികളായിരിക്കുമെന്നാണ് ചെയർമാൻ പറഞ്ഞത്. എയർ കേരള സർവീസ് തുടങ്ങി രണ്ട് വർഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കാനാണ് തീരുമാനം. പിന്നാലെ വിദേശ സർവീസുകൾ തുടങ്ങാനും എയർ കേരള പദ്ധതിയിടുന്നുണ്ട്. ഗൾഫ് മേഖലയിലായിരിക്കും ആദ്യ വിദേശ സർവീസ്.
കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസും എയർ കേരളയിൽ മലയാളികൾക്ക് പ്രതീക്ഷകളേറെയാണ്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് സംരംഭം വലിയ സാധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രഖ്യാപന ചടങ്ങിൽ മന്ത്രി പി രാജീവാണ് അധ്യക്ഷനായത്. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അനവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ജി മനു, എയർ കേരള വൈസ് ചെയർമാൻ അയൂബ് കല്ലട, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കീർത്തി റാവു, ഓപ്പറേഷൻസ് ഹെഡ് ഷാമോൻ സയിദ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
The post മലയാളിയുടെ സ്വന്തം വിമാനം; എയർ കേരള കൊച്ചിയിൽ നിന്ന് പറന്നുയരും appeared first on ഇവാർത്ത | Evartha.
തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്. ഹൈദരാബാദിലടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്നാണ് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരിക്കുന്നത്.
വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാൽ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മൊത്തം ബിയർ വിതരണം നിർത്താൻ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ബിയർ നിർമാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ബിയർ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സർക്കാർ പറയുന്നു.
The post വിതരണം നിർത്തുന്നു ; ഇനി മുതൽ തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല appeared first on ഇവാർത്ത | Evartha.
ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എം.സുജയാണു വാറന്റ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിക്കെതിരെ നടന്ന നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ ഫിറോസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
വിലക്ക് ലംഘിച്ച് ഫിറോസ് തുര്‍ക്കിക്ക് പോയത് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുര്‍ക്കിയിലാണ് ഉള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യം അനുവദിച്ച സമയം, ഉത്തരവില്‍ പറഞ്ഞ പാസ്പോര്‍ട്ട് സറണ്ടര്‍ എന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് അറസ്റ്റ് വാറന്റെന്ന് കോടതി വ്യക്തമാക്കി.
The post പികെ ഫിറോസിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ് appeared first on ഇവാർത്ത | Evartha.
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി.
നിയമപരമായി പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ നിയമവിദഗ്ദ്ധരുമായി ചേർന്ന് ആലോചിച്ച് ശേഷമേ തീരുമാനം എടുക്കു എന്ന് പി വി അൻവർ പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ അന്‍വര്‍ ആരംഭിച്ച പാര്‍ട്ടി ആയിരുന്നു ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അന്‍വര്‍ നടത്തിയ ചര്‍ച്ചകളെല്ലാം നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
The post തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ appeared first on ഇവാർത്ത | Evartha.
ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. വിദേശ മണ്ണിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായിരിക്കുകയാണ് ബുംമ്ര.
ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ പുറത്താക്കിയാണ് ഇന്ത്യൻ പേസർ ചരിത്ര നേട്ടത്തിലേക്കെത്തിയത്. മത്സരത്തിൽ 10 ഓവർ എറിഞ്ഞ ബുംമ്ര ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ദിവസം ഉസ്മാൻ ഖ്വാജയുടെ വിക്കറ്റും ബുംമ്ര സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 181 റൺസിൽ ഓൾ ഔട്ടാക്കാനും ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു.
നാല് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിൽ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്.
രണ്ടാം ഇന്നിംഗ്സിൽ 145 റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 33 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസെടുത്ത റിഷഭ് പന്തിന്റെ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് കരുത്തായി. മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ പരമാവധി ലീഡ് ഉയർത്താനാകും ഇന്ത്യൻ ശ്രമം.
The post വിദേശ മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ബുംമ്ര appeared first on ഇവാർത്ത | Evartha.